ADVERTISEMENT

ശ്രീനഗർ ∙ ജമ്മു ഹൈവേയിൽ ശക്തമായ മണ്ണിടിച്ചിൽ. ശ്രീനഗർ - ജമ്മു ദേശീയ പാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ടു ദിവസമെങ്കിലും വേണമെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. തീർഥാടന കേന്ദ്രമായ അമർനാഥ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂണില്‍ ഉണ്ടായതിനേക്കാൾ ശക്തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറിൽ അനുഭവപ്പെട്ടത്.

വൈകുന്നേരത്തോടെ മഴ കുറയുകയും ജലനിരപ്പ് താഴുകയും ചെയ്‌തു. അടുത്ത ദിവസങ്ങളിൽ കടുത്ത മഴ സാധ്യത കാണുന്നില്ലെന്ന് കാലാവസ്‌ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്‌തു. ജൂൺ 30ന് അമർനാഥ്‌ തീർഥാടനം ആരംഭിക്കും.

English Summary: Rain, Snow Block Kashmir Highway, Thousands Of Vehicles Stuck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com