കോളജ് പ്രിന്‍സിപ്പലിനെ പലവട്ടം കരണത്തടിച്ച് രാഷ്ട്രീയ നേതാവ്; വിഡിയോയില്‍ രോഷം

jds-leader-slaps-principal
ജനതാദള്‍ എസ് നേതാവ് എം.ശ്രീനിവാസ് കോളജ് പ്രിൻസിപ്പലിനെ അടിക്കുന്ന വിഡിയോയിൽനിന്ന്
SHARE

ബെംഗളൂരു∙ കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ കരണത്തടിച്ച് ജനതാദള്‍ എസ് നേതാവ് എം.ശ്രീനിവാസ്. കോളജ് സന്ദര്‍ശനത്തിനിടെ ഇയാൾ പ്രിന്‍സിപ്പലിനെ അടിച്ചത്. നിര്‍മാണം നടക്കുന്ന കംപ്യുട്ടർ ലാബിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കിയില്ല എന്ന രോഷത്തിലാണ് മര്‍ദനം. മാണ്ഡ്യയില്‍ ജൂണ്‍ 20നാണ് സംഭവം. ഇപ്പോഴാണ് വിഡിയോ വൈറലായത്. 

സംഭവത്തില്‍ വലിയ രീതിയിലുള്ള രോഷമാണ് ഉയരുന്നത്. നാല്‍വാഡി കൃഷ്ണരാജ വെദിയാര്‍ ഐടിഐ കോളജിലെ പ്രിന്‍സിപ്പലിനെയാണ് നേതാവ് പലവട്ടം അടിച്ചത്. മറ്റു രാഷ്ട്രീയക്കാരെല്ലാം ഇത് കണ്ട് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. 

വിഡിയോ കണ്ടതോടെ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പ്രിന്‍സിപ്പലിന്റെ സഹപ്രവര്‍ത്തര്‍ മിണ്ടാതെ നോക്കി നില്‍ക്കുന്നതെന്തിന്?, പൊലീസില്‍ പരാതി നല്‍കണം, കോളജിലെ സ്റ്റാഫുകളെല്ലാം അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നാണ് കമന്റുകള്‍.

English Summary : JDS MLA slaps college principal in Karnataka’s Mandya for not answering questions properly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS