ADVERTISEMENT

മലപ്പുറം∙ പൊന്നാനിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ പുന്നയൂർക്കുളം ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജൻ മകൻ പ്രജീഷ് (38) ആണ് മരിച്ചത്. 

ബുധനാഴ്ച്ച വൈകിട്ടോടെയാണ് അപകടം. പുറങ്ങ് കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പ്രജീഷ്. പൊന്നാനി പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിനു സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

English Summary: KSEB employee died of electric shock in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com