ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ വിമത നീക്കവുമായി മന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയ്ക്കൊപ്പം ‘മുങ്ങിയ’ ശിവസേന എംഎൽഎ നിതിൻ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. തന്നെ ഗുജറാത്തിലെ സൂറത്തിലേക്ക് തട്ടിക്കൊണ്ടുപോയതാണെന്നും അവിടെ നിന്ന് രക്ഷപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘പുലർച്ചെ 3 മണിക്ക് വഴിയിൽ നിൽക്കുമ്പോൾ ഒരു വണ്ടി എന്നെ തട്ടിയിട്ടു. നൂറിലധികം പൊലീസുകാർ വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പൊലീസുകാർ ആശുപത്രി അധികൃതരോട് പറയുകയും ചികിത്സിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എനിക്കൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല. സൂറത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തി. ഞാൻ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണ്’– അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിതിൻ ദേശ്മുഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രഞ്ജലി അകോല കഴിഞ്ഞ ദിവസം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജൂൺ 20ന് രാത്രി 7 മണിക്കാണ് ഭർത്താവുമായി അവസാനം ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കാണിച്ചാണ് പരാതി നൽകിയത്. ബാലാപുർ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎ ആണ് നിതിൻ ദേശ്മുഖ്.

English Summary: "Was Kidnapped": Sena MLA Returns, Says He's With Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com