സരയൂനദിയിൽ ഭാര്യയെ ചേര്‍ത്തുപിടിച്ചു; ഭർത്താവിനെ ആക്രമിച്ച് നാട്ടുകാർ–വിഡിയോ

sarayu-river
സരയൂ നദി. ചിത്രം: മനോരമ
SHARE

അയോധ്യ ∙ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച്‌ ഭർത്താവിന് നാട്ടുകാരുടെ മർദ്ദനവും അസഭ്യവർഷവും. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോദ്ധ്യ പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

English Summary: Man Beaten For Kissing His Wife While Bathing In Ayodhya River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS