ADVERTISEMENT

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ ചോദ്യം ചെയ്യുന്നതിനെ ഭയക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും എന്നോടൊപ്പമുണ്ടെന്നും പിന്നെ എന്തിന് ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു.

‘എന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പോലും മനസ്സിലാക്കിയത് കോൺഗ്രസ് നേതാവിനെ ഭയപ്പെടുത്തി ഒതുക്കാനാകില്ലെന്നാണ്. കോൺഗ്രസിനെ ഭയപ്പെടുത്താനാകില്ല, ഒപ്പം നിന്നതിന് എല്ലാവർക്കും നന്ദി’– രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ അ‍ഞ്ചു ദിവസമായി 50 മണിക്കൂറിലേറെ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

സേനയിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെയും കോൺഗ്രസ് പ്രതിഷേധം തുടരും. ഇന്ന് ചോദ്യം ചെയ്യൽ ഇല്ലാത്തതിനാൽ എഐസിസി ആസ്ഥാനത്താണ് പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പ്രതിഷേധത്തിൽ പങ്കെടുത്തു.

അഗ്നിപഥ് പദ്ധതിയെ വിമർശിച്ച രാഹുൽ ഗാന്ധി, ബിജെപി രാജ്യത്തിന്റെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഗ്നിപഥ് പദ്ധതി പിൻവലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരു ‘റാങ്ക്, ഒരു പെൻഷൻ’ എന്നതിനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റാങ്കും പെൻഷനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: National Herald case: ED and such agencies don't affect me, says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com