ADVERTISEMENT

കൽപറ്റ ∙ ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് മുസ്‌ലിം ലീഗുകാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'വിളിക്കുന്നത് എന്തു തരം ആളുകളാണെന്ന് നോക്കണം. എല്ലായിടത്തേക്കും ഓടിച്ചെല്ലരുത്. വിളിക്കുന്നവരുടെ താൽപര്യം എന്താണെന്ന് നോക്കണം.' അവരുടെ നിലപാടുകൾ രാജ്യത്തിനു ഗുണകരമാണോ എന്നതു  പരിശോധിക്കണമെന്നും സാദിഖലി പറഞ്ഞു. 

മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് നേതാവ് കെഎൻഎ ഖാദർ കേസരി വാരിക ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്തതു വിവാദമായ സാഹചര്യത്തിലാണ് സാദിഖലിയുടെ പരാമർശം.

English Summary: Panakkad Sadiq Ali Shihab Thangal raises warning to Muslim League members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com