ബിജെപി കണ്ണുവച്ച 1 കോടി വോട്ട്; തമിഴകത്ത് രജനീകാന്തിനൊപ്പം ചേരാൻ സ്റ്റാലിൻ?

Rajinikanth
രജനീകാന്തിന്റെ 71–ാം പിറന്നാൾ ആഘോഷത്തിനിടെ അദ്ദേഹത്തിന്റെ ചിത്രമുള്ള മാസ്ക് ധരിച്ച് ആരാധകൻ. 2021 ഡിസംബർ 12ലെ ചിത്രം: Arun SANKAR / AFP
SHARE

നാലു വർഷത്തോളം നീണ്ട സസ്പെൻസ് അവസാനിപ്പിച്ചാണ് 2020 ഡിസംബറിൽ രജനീകാന്ത് രാഷ്ട്രീയത്തോടു ‘കട്ട്’ പറഞ്ഞത്. ലേറ്റായതിനാൽ ഇനി ‘ലേറ്റസ്റ്റാ വന്തിട്ടും’ കാര്യമില്ലെന്നും ആരോഗ്യം അതിന് അനുവദിക്കില്ലെന്നും ബോധ്യമായതു കൊണ്ടാകാം സ്റ്റൈൽ മന്നന്റെ ഈ ഉറച്ച തീരുമാനമെന്നാണു വിലയിരുത്തൽ. 2017 ഡിസംബർ 31-നാണു സ്വന്തം പാർട്ടി രൂപീകരിച്ചു 234 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നു രജനീകാന്ത് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, രജനി ഫാൻസ് അസോസിയേഷൻ രജനി മക്കൾ മൻട്രമായി മാറി; പ്രവർത്തനങ്ങളും തുടങ്ങി. 2021 ജനുവരിയിൽ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, നിലപാടിൽ നിന്നു രജനി യു ടേണെടുത്തു. പാർട്ടി രൂപീകരണത്തിനായി ആരാധകരും മ‍ൻട്രം പ്രവർത്തകരും കാത്തിരിക്കവേയാണ്, പിന്മാറുന്നതായി രജനീകാന്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകർ പ്രതിഷേധം നടത്തിയെങ്കിലും താരം വഴങ്ങിയില്ല. എങ്കിലും പ്രതീക്ഷയിലായിരുന്നു ആരാധകർ. ഈ പ്രതീക്ഷയും കെടുത്തിയാണ് രജനി മക്കൾ മൻട്രം പിരിച്ചു വിട്ട്, തീരുമാനം തിരുത്തില്ലെന്നു രജനി ഒരിക്കൽക്കൂടി ഉറപ്പിച്ചത്. ഇൗ സമയത്തിനുള്ളിൽ 17 ജില്ലകളിൽ എല്ലാ ബൂത്തുകളിലും കമ്മിറ്റി രൂപീകരണം പൂർത്തിയായിരുന്നു. ഒരു കോടിയോളം അംഗങ്ങൾ മ‍ൻട്രത്തിലുണ്ടെന്നായിരുന്നു അവകാശവാദം. അതായത് ഒരു കോടി വോട്ടുകളുടെ ബലം. ആ വോട്ടുകൾ ഇനി എങ്ങോട്ടു ചായും..? അതിനിടെ സ്റ്റാലിനൊപ്പം രജനീകാന്ത് ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കും കുറവില്ല. ഇതിനോടകം, മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു പേരെടുത്ത എം.കെ.സ്റ്റാലിനൊപ്പം രജനിയുടെ സംഘത്തിലെ എത്ര പേരെത്തും..? രജനിയെ കണ്ണുവച്ചു കാത്തിരുന്ന ബിജെപിക്കെന്തു കിട്ടും..? ട്വിസ്റ്റുകൾക്കായി കാത്തിരിക്കുകയാണു തമിഴകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA