തിരുവനന്തപുരം വിമാനത്താവളത്തിൽ മദ്യ ഷോപ്പ് തുറക്കുന്നു; ഈ മാസം 24 മുതൽ

airport-duty-free
ഫയൽചിത്രം.
SHARE

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ മദ്യം ഉൾപ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ തുറക്കുന്നു. ഈ മാസം 24ന് പ്രവർത്തനം തുടങ്ങും. മുംബൈ ട്രാവൽ റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നായിരിക്കും പേര്.  

അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ  2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്‌സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാൻഡ്‌ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ തുടങ്ങും. 

അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണു പുതിയ ഷോപ്പ്. യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവുകളെ വിന്യസിക്കും.

English Summary: Thiruvananthapuram airport Duty Free (TDF) will be opening on June 24th. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA