അപമാനിക്കപ്പെട്ടെന്ന് പനീര്‍സെല്‍വം; ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു

ops
ഒ. പനീർസെൽവം. ചിത്രം: ട്വിറ്റർ
SHARE

ചെന്നൈ∙ അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. താന്‍  അപമാനിക്കപ്പെട്ടെന്ന് ആരോപിച്ച് ഒ.പനീര്‍സെല്‍വം ഇറങ്ങിപ്പോയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. അടുത്തമാസം വീണ്ടും യോഗം വിളിക്കണമെന്ന് എടപ്പാടി വിഭാഗം ആവശ്യപ്പെട്ടു. 

ബുധനാഴ്ച രാത്രി ഒരു മണിക്കാണ്, അജണ്ടയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള അണ്ണാ ഡിഎംകെ   കോർഡിനേറ്റർ ഒ.പനീർ സെൽവത്തിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചത്. ഇതിന്റെ അനുകരണങ്ങളാണ് ഒപിഎസ് യോഗം നടക്കുന്ന വേദിയിലേക്ക് എത്തിയപ്പോൾ കണ്ടത്. പാർട്ടി കോ ഓർഡിനേറ്റർ വന്ന വാഹനം ബലമായി വേദിയിൽ നിന്നു മാറ്റിച്ചു. ഹാളിൽ കടന്നതോടെ ഒരു വിഭാഗം പ്രതിഷേധിച്ചു. ശകാര വർഷം നടത്തി. സ്ഥാനമൊഴിയണം എന്ന് ആവശ്യപ്പെട്ടു. ഒപിഎസ് അനുകൂലികളെ ഹാളിൽ പോലും കയറ്റിയില്ല.

എടപ്പാടി പളനിസാമി ഹാളിലെത്തിയതോടെ അനുയായികൾ ബഹളം തുടങ്ങി. ഏക നേതൃത്വമെന്ന തീരുമാനത്തിന് അപ്പുറം ഒന്നും സ്വീകാര്യമല്ലെന്നായിരുന്നു ഇവരുടെ നിലപാട്. മുൻ നിയമമന്ത്രി സി.വി ഷൺമുഖമാണ് ബഹളത്തിന് തുടക്കമിട്ടത്.

23 പ്രമേയങ്ങളാണ് അജണ്ടയിലുള്ളത്. ഇതിൽ ഭരണഘടന ഭേദഗതിയോ എ നേതൃത്വത്തിലേക്ക് മാറുന്നത് സംബന്ധിച്ചോ പറയുന്നില്ല. എന്നാൽ കൗൺസിൽ അംഗങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിഷയങ്ങൾ ഉന്നയിക്കാമെങ്കിലും തീരുമാനമെടുക്കാനാവില്ല. ജയലളിതയുടെ മരണത്തിന് തൊട്ടുപിറകെ കൊണ്ടുവന്ന ഇരട്ട നേതൃത്വമെന്ന രീതി അവസാനിപ്പിക്കാനാണ് പാർട്ടിയിൽ സമ്പൂർണ മേധാവിത്വം നേടിയ ഇ.പി.എസിന്റെ നീക്കം.

English Summary: Anna DMK conflit updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA