ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്ട്ര സർക്കാരിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചുള്ളതാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. ‘രാഷ്ട്രപതി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കമാണു നടക്കുന്നത്. മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിൽ ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികൾ. മുന്നണിയിലെ കക്ഷികൾ മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുമെന്നും ഖർഗെ അഭിപ്രായപ്പെട്ടു.

‘കോണ്‍ഗ്രസ് മഹാവികാസ് അഘാ‍ഡിക്കൊപ്പമാണ്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കു സർക്കാർ നേതൃത്വം നൽകുന്നു. സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ കർണാടക, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ അവർ അതാണു ചെയ്തത്.’ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

അതേസമയം, മുന്നണി വിടുന്ന കാര്യം പരിഗണിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ നിലപാടിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേരുന്നുണ്ട്. മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, ബാലാസാഹേബ് തോറാട്ട്, നാനാ പട്ടോൽ, അശോക് ചവാൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എൻസിപിക്കും റാവുത്തിന്റെ പരാമർശത്തിൽ അതൃപ്തിയുണ്ട്.

English Summary: Centre responsible for trying to destabilize a stable government in Maharashtra, says Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com