ADVERTISEMENT

മുംൈബ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തുമായി വിമത എംഎൽഎമാർ. ഗുരുതര ആരോപണങ്ങളും രൂക്ഷ വിമർശനങ്ങളുമാണ് കത്തിൽ ഉയർത്തിയിരിക്കുന്നത്. എംഎൽഎമാരെ രണ്ടര വർഷം മുഖ്യമന്ത്രി വസതിയിൽ പ്രവേശിപ്പിച്ചില്ലെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് കത്തിൽ.

‘മണിക്കൂറുകൾ കാത്തിരുന്നാലും കാണാൻ സാധിക്കാറില്ല. കോൺഗ്രസ്, എൻസിപി എംഎൽഎമാർക്ക് വികസന പ്രവർത്തനങ്ങൾക്ക് വളരെ എളുപ്പത്തിൽ ഫണ്ട് നൽകുന്നു. എന്നാൽ ശിവസേന എംഎൽഎമാർക്ക് ഫണ്ട് നൽകാൻ തയാറാകുന്നില്ല. തിരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്നതിൽ നിന്ന് തങ്ങളെ വിലക്കുകയാണ്. സജ്ഞയ് റാവുത്തിനെ ഉദ്ദേശിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്. ആദിത്യ താക്കറെയെ അയോധ്യ സന്ദർശിക്കാൻ അനുവദിച്ചപ്പോൾ തങ്ങളെ സന്ദർശനത്തിൽനിന്നും വിലക്കിയെന്നും കത്തിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെയുടെ ട്വിറ്ററിലൂടെ കത്ത് പുറത്തുവിട്ടത്.   

അതേ സമയം കൂടുതൽ പേർ വിമത എംഎൽഎ ക്യാംപിലെത്തിയതായി റിപ്പോർട്ടുണ്ട്. പാർട്ടി ചിഹ്നം ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് വിമത സംഘം.

English Summary: Eknath Shinde open letter to Uddhav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com