കേരളത്തിലെ എംഎൽഎമാർ വിൽപ്പനച്ചരക്ക് ആയിട്ടില്ല: എം.ബി.രാജേഷ്

MB-Rajesh-3
എം.ബി.രാജേഷ്
SHARE

‌തിരുവനന്തപുരം∙ സാധാരണക്കാരായ ആളുകൾക്ക് നിയമസഭയിൽ ജനപ്രതിനിധികളായി എത്താൻ കഴിയുന്ന സംവിധാനം ഏറ്റവും പൂർണമായിരിക്കുന്നത് കേരളത്തിലാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഉയർന്ന ജനാധിപത്യബോധവും ജാഗ്രതയും കേരളം പുലർത്തുന്നതു മൂലമാണിത്. ശതകോടീശ്വരന്മാരും കോടിശ്വരന്മാരുമാണ് പാർലമെന്റിലും മറ്റും ജനപ്രതിനിധികളായി എത്തുന്നത്. അയൽ സംസ്ഥാനത്തു ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. അത്തരം അപമാനകരമായ സംഭവങ്ങൾ ഇവിടെ നടക്കുന്നില്ല.

കേരളത്തിൽ എംഎൽഎമാർ ഒരു കാലത്തും വിൽപ്പനച്ചരക്ക് ആയിട്ടില്ല. ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് എല്ലാക്കാലത്തും ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരായിരുന്നു ഒന്നു മുതൽ 15 വരെയുള്ള കേരള നിയമസഭകളിലെ അംഗങ്ങളെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ ‘ഫോർമർ എംഎൽഎ ഫോറം’ (എഫ്എംഎഫ്) സംഘടിപ്പിച്ച  മുൻ നിയമസഭാ സാജാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്എംഎഫ് ചെയർമാനും മുൻ സ്പീക്കറുമായ എം.വിജയകുമാർ അധ്യക്ഷനായി. 

മുൻ സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരുമായ വി.എം.സുധീരൻ, എൻ.ശക്തൻ, എം.വിജയകുമാർ, ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി എന്നിവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു വേണ്ടി മകൻ അരുൺകുമാർ അനുമോദന ഫലകം സ്വീകരിച്ചു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കായി അവരുടെ പ്രതിനിധികൾ ആദരം ഏറ്റുവാങ്ങി. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു ചടങ്ങിൽ പങ്കെടുത്ത പ്രായം കൂടിയ അംഗം. ജോസ് ബേബി പ്രായം കുറഞ്ഞ ആളും. മുൻ എംഎൽഎമാരുടെ ജീവിത പങ്കാളികളും മക്കളും ചടങ്ങിനെത്തി. 1957 ലെ ഇഎംഎസ് മന്ത്രിസഭയിൽ പറളിയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായ നാരായണൻകുട്ടിയുടെ ഭാര്യ ശാന്തകുമാരിയും ചടങ്ങിൽ പങ്കെടുത്തു. 

English Summary: Former MLA forum Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA