'ഗ്രൂപ്പ് രാഷ്ട്രീയം യുദ്ധത്തിൽ കലാശിക്കും'; നാറ്റോയെ പരോക്ഷമായി വിമർശിച്ച് ഷി ചിൻപിങ്

China's President Xi Jinping
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. 2022 മാർച്ച് 4ലെ ചിത്രം. (Photo by Matthew WALSH / AFP)
SHARE

ബെയ്‌ജിങ്‌ ∙ ഗ്രൂപ്പ്  രാഷ്ട്രീയം, സൈനിക സംഘങ്ങൾ എന്നിവ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും വഴിതെളിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ‘‘ഇത്തരം സംഘങ്ങൾ ലോകസമാധാനത്തെ ഹാനികരമായി ബാധിക്കും. ചൈനയ്ക്ക് ഇത്തരം സംഘങ്ങളുമായോ അവരുടെ നിലപാടുകളുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ല’’-ചിൻപിങ് വ്യക്തമാക്കി. യുഎസ് നയിക്കുന്ന നാറ്റോയ്‌ക്കെതിരെയാണ് ഷിയുടെ പരോക്ഷമായ വിമർശനം.

ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഷി. ചൈന ആരെയും ഭയക്കുന്നില്ലെന്നും റഷ്യയെ തുടർന്നും സഹായിക്കുമെന്നും ഷി ചിൻപിങ് വ്യക്തമാക്കി. റഷ്യ - യുക്രെയ്ൻ യുദ്ധത്തിനെതിരെ നിലപാടെടുക്കാതിരുന്നതിനും റഷ്യയെ പിന്തുണയ്ക്കുന്ന സമീപനത്തിന്റെ പേരിലും യുഎസ് അടക്കമുള്ള രാജ്യങ്ങൾ ചൈനയെ വിമർശിച്ചിരുന്നു. 

English Summary: Group politics will lead only to wars, warns Chinese president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS