കാമുകിയെ കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ വംശജന് മലേഷ്യയിൽ ശിക്ഷ

woman-sexual-assault
പ്രതീകാത്മക ചിത്രം. കടപ്പാട്: ANI
SHARE

സിംഗപ്പൂർ ∙ കാമുകിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്ന കുറ്റത്തിന് മലേഷ്യയിൽ ഇന്ത്യൻ വംശജന് ഏഴു മാസവും മൂന്നാഴ്ചയും തടവുശിക്ഷ. കാമുകിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു, അവരുടെ പാസ്പോർട്ട് കീറിക്കളഞ്ഞു, ഫോൺ നശിപ്പിക്കുകയും സിം കാർഡ് വിഴുങ്ങുകയും ചെയ്തു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് പാർഥിബൻ മണിയത്തെ (30) സിംഗപ്പൂർ കോടതി ശിക്ഷിച്ചത്. കുറ്റങ്ങൾ സമ്മതിച്ച പാർഥിബൻ, മദ്യലഹരിയിലാണ് അതു ചെയ്തതെന്നും കോടതിയിൽ പറഞ്ഞിരുന്നു. മാർച്ച് 12 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

സിംഗപ്പൂരിലെ ബന്ധുവിന്റെ വീട്ടിൽ മുപ്പത്തെട്ടുകാരിയായ കാമുകിക്കൊപ്പം താമസിക്കുകയായിരുന്നു പ്രതി. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ പോയ പാർഥിബൻ കാമുകിയുമായി ഫോണിൽ വഴക്കുണ്ടാക്കി. തിരികെ വീട്ടിലെത്തി പരപുരുഷബന്ധം ആരോപിച്ച് മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധു വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഒരു മാസത്തിനു ശേഷം പുറത്തിറങ്ങിയ ഇയാൾ വീണ്ടുമെത്തി പ്രശ്നമുണ്ടാക്കി. ബന്ധം തുടരാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞെങ്കിലും പാർഥിബൻ ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയെ രക്ഷിച്ചത്.

English Summary: Indian-Origin Malaysian Jailed, Used To Repeatedly Terrorise Girlfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS