കേന്ദ്രം കനിഞ്ഞിട്ടും കടംകയറി കുടുങ്ങി കേരളം; വരുമാനമില്ല, വരും വൻ പ്രതിസന്ധി

pinarayi-vijayan-kn-balagopal-kerala-debt
പിണറായി വിജയൻ, കെ.എൻ.ബാലഗോപാൽ. image∙ Manorama
SHARE

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. മേയ് മാസത്തില്‍ 5000 കോടിയോളം രൂപ കടമെടുത്താണ് ശമ്പളമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത്. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നാണു സൂചന. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതല്‍ നിയന്ത്രണം വരും. ഇപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകള്‍ക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് കൂടുതല്‍ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്നു പറയുന്നു സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടറുമായ പ്രഫ. ഡി.നാരായണ. കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ഉദാരമായ സമീപനമാണ് കേരളത്തോടു കാണിച്ചതെന്നതാണ് വസ്തുത. എന്നാല്‍ അതനുസരിച്ച് നമ്മുടെ നികുതി വരുമാനം ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല റവന്യു ചെലവ് നിയന്ത്രണമില്ലാതെ വര്‍ധിക്കുകയായിരുന്നു. ഈ നിലപാടുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പ്രഫ. ഡി.നാരായണ മുന്നറിയിപ്പു നല്‍കുന്നു. ഓരോ അഞ്ചു വർഷവും കൂടുമ്പോഴും കേരളം ശമ്പള പരിഷ്കരണ കമ്മിഷനുകളെ നിയമിക്കുന്നു. അതിലെ അംഗങ്ങൾ രാജാക്കന്മാരെപ്പോലെയാണു സ്വയം കരുതുന്നത്. കോവിഡല്ല, എന്തു പ്രശ്നമുണ്ടായാലും എത്ര സാമ്പത്തിക ഞെരുക്കമുണ്ടായാലും അവരെ ബാധിക്കുകയില്ലെന്ന മട്ടാണ്. സംസ്ഥാനത്തെ പല സർക്കാർ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം വളരെക്കൂടുതലാണ്. തെലങ്കാനയിൽ കൃഷിഭൂമി നമ്മുടേതിന്റെ നാലിരട്ടിയാണ്. കർണാടകയിൽ പത്തിരട്ടിയാണ്. എന്നാൽ കേരളത്തിലെ കൃഷിവകുപ്പിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്നത്. അതേസമയം കാർഷികോൽപാദനത്തിലാകട്ടെ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ഉൽപാദനവും വരുമാനവും കുറയുകയും കടം കയറുകയും ചെയ്യുന്ന സാഹചര്യമാണു നിലവിൽ. കേരളം നേരിടാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളെപ്പറ്റി മനോരമ ഓണ്‍ലൈന്‍ അഭിമുഖ പരമ്പരയായ ‘ദ് ഇന്‍സൈഡറിൽ’ സംവദിക്കുകയാണ് പ്രഫ. ഡി.നാരായണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA