ADVERTISEMENT

ന്യൂഡൽഹി∙ കോഴിക്കോട് ആകാശവാണി നിലയത്തിന്റെ ബ്രാൻഡ് നെയിം ആയ റിയൽ എഫ്‌എം നിലനിർത്തുമെന്ന് കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി ഡോ.എൽ.മുരുകൻ. മലബാറിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണി നിലയം തുടരുമെന്നും മന്ത്രി കെ.മുരളീധരൻ എംപിയെ അറിയിച്ചു. 

കോഴിക്കോട് ആകാശവാണിയെ ഒരു റിലേ സ്റ്റേഷൻ മാത്രമാക്കി ചുരുക്കുവാനുള്ള നീക്കത്തെ കെ. മുരളീധരൻ എംപി ലോക്സഭയിൽ ചോദ്യം ചെയ്തിരുന്നു. 2022 പുതുവർഷ ദിനത്തിൽ കോഴിക്കോട് ആകാശവാണിയുടെ മുഖ്യ ആകർഷണമായ 103.6 റിയൽ എഫ്എം ചാനൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അതിനു പകരം തിരുവനന്തപുരം ആകാശവാണിയുടെയും മുംബൈ വിവിധ് ഭാരതിയുടെയും പരിപാടികൾ റിലേ ചെയ്യാനാണ് നിർദേശിച്ചത്.

പിന്നീട് സംപ്രേക്ഷണം പുനഃസ്ഥാപിച്ചെങ്കിലും 103.6 റിയൽ എഫ്എം എന്ന ബ്രാൻഡ് നെയിമും സവിശേഷമായ പശ്ചാത്തല സംഗീതവും ഒഴിവാക്കി. നിലയം അടച്ചുപൂട്ടൽ ഭീഷണിയിലാവുകയും നിലയത്തെ ആശ്രയിച്ചു ജീവിക്കുന്ന കലാകാരന്മാരുടെയും ജീവിതം ദുസ്സഹവുമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ. മുരളീധരൻ എംപി ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നും വിവിധ് ഭാരതി ഹിന്ദി പരിപാടികൾ ഉൾപ്പെടുത്തിയത് കൂടുതൽ ശ്രോതാക്കൾക്കു വേണ്ടിയാണെന്നും മന്ത്രി അറിയിച്ചു.

English Summary: Brand name of Kozhikode Akashavani will be reatined

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com