കെ.ടി.ജലീലിന്റെ പരാതി; സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ps-sarith-1
പി.എസ്.സരിത്ത് (ഫയൽ ചിത്രം)
SHARE

കൊച്ചി∙ നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സംബന്ധിച്ചു മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിൽ, സ്വർണക്കടത്തു കേസ് പ്രതി പി.എസ്.സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. 

തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി സ്വപ്ന സുരേഷ്, പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. 

ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ അന്വേഷണ ഉദ്യോഗസ്ഥനായി 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല.

English Summary: KT Jaleel's complaint: Police questioning PS Sarith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS