ഇന്ത്യയുടെ തേജസ് മലേഷ്യയ്ക്ക്?; കരാറിനായി ചൈനയും ദക്ഷിണ കൊറിയയും രംഗത്ത്

Tejas Aircraft | (Photo - Shutterstock / Phuong D. Nguyen)
തേജസ് യുദ്ധവിമാനം മലേഷ്യയുടെ ലങ്‌കാവി വിമാനത്താവളത്തിൽ. 2019 മാർച്ച് 29ലെ ചിത്രം. (Photo - Shutterstock / Phuong D. Nguyen)
SHARE

ക്വാലലംപുർ ∙ തേജസ് യുദ്ധവിമാനം ഇന്ത്യയിൽനിന്നു വാങ്ങാൻ മലേഷ്യ പദ്ധതിയിടുന്നെന്ന് റിപ്പോർട്ട്. പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്ന മലേഷ്യയുടെ പ്രഥമ പരിഗണന ഇന്ത്യയ്ക്കാണെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ– ലഘു യുദ്ധവിമാനം) തേജസാണ് വിൽപനയ്ക്കൊരുങ്ങുന്നത്. മലേഷ്യയുടെ കൈവശമുള്ള റഷ്യൻ നിർമിത സുഖോയ് എസ്‌യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു നൽകാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തതായാണ് വിവരം.

Tejas Aircraft (PTI Photo by Shailendra Bhojak)
2015ലെ എയ്റോ ഇന്ത്യ ഷോയിൽ തേജസ് യുദ്ധവിമാനം പറന്നപ്പോൾ. ബെംഗളൂരുവിലെ യെഹലങ്ക എയർ ബേസിൽനിന്നുള്ള ചിത്രം. (PTI Photo by Shailendra Bhojak)

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസിന്റെ നിർമാതാക്കൾ. എസ്‌യു 30 വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തി പരിചയമുള്ള ഇവർ തന്നെ മലേഷ്യയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തുമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. മലേഷ്യ കരാർ ആർക്കു നൽകുമെന്നതിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

Tejas Aircraft | (PTI Photo)
കോയമ്പത്തൂരിലെ സുലൂരിൽ തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽനിന്ന്. 2020 മേയ് 27ലെ ചിത്രം. (PTI Photo)

ചൈനയും ദക്ഷിണ കൊറിയയും മലേഷ്യക്കു വിമാനം വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ സുഖോയ് വിമാനങ്ങള്‍ നന്നാക്കി പരിചയമില്ലാത്തത് അവരുടെ സാധ്യതയ്ക്കു മങ്ങലേൽപിക്കുന്നു. മലേഷ്യയ്ക്ക് 18 എസ്‌യു 30 എംകെഎം യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യയുടെ കൈവശമുള്ള സുഖോയ് എംകെഐ വിമാനങ്ങളുടെ മറ്റൊരു വകഭേദമാണ് എംകെഎം വിമാനങ്ങൾ. അതിനാൽ വർഷങ്ങളായി ഇവ കൈകാര്യം ചെയ്തുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയ്ക്ക് ഇടപാടിൽ മുതൽക്കൂട്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു തേജസ് വിമാനത്തിന് 42 ദശലക്ഷം രൂപയാണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോൾ 36,500 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്താനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നത്. 2014നു ശേഷം ആറിരട്ടിയായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർധിച്ചിരുന്നു. ഈ വർഷം മാർച്ച് 21 വരെ 11,607 കോടി രൂപയുടെ കയറ്റുമതി നടന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി അജയ് ഭട്ട് അറിയിച്ചിരുന്നു.

Tejas aircraft (PTI Photo/Shailendra Bhojak)
2021ലെ എയ്റോ ഇന്ത്യ ഷോയുടെ റിഹേർസലിനിടെ തേജസ് യുദ്ധവിമാനം. ബെംഗളൂരുവിലെ യെഹലങ്ക എയർ ബേസിൽനിന്നുള്ള ചിത്രം. (PTI Photo/Shailendra Bhojak)

തേജസ്: ഇന്ത്യയുടെ സൂപ്പർസോണിക് യുദ്ധവിമാനം

നീളം: 13.2 മീറ്റർ
വിങ്സ്പാൻ: 8.2 മീറ്റർ
റേഞ്ച്്: 3000 കി.മീ
ഉയരം: 6.36 മീറ്റർ
വേഗം: മണിക്കൂറിൽ 2200 കി.മീ.
വഹിക്കാവുന്ന ഭാരം: 5,300 കി.ഗ്രാം
നിർമാണം: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)
ആയുധങ്ങൾ: കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ
മറ്റു പ്രത്യേകതകൾ: അത്യാധുനിക ഉപഗ്രഹാധിഷ്ഠിത ദിശാ സൂചക സംവിധാനം, ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം
ചെലവ്: വിമാനമൊന്നിന് 275-300 കോടി രൂപ

Tejas Aircraft (PTI Photo/Vijay Verma)
തേജസ് യുദ്ധവിമാനം ഗാസിയാബോദിന്റെ ആകാശത്ത്. 2019 ഒക്ടോബർ 08ലെ ചിത്രം. (PTI Photo/Vijay Verma)
Tejas Aircraft |
തേജസ് യുദ്ധവിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ ഇറക്കിയപ്പോൾ. 2020 ജനുവരി 11ലെ ചിത്രം.
Tejas aircraft (PTI Photo/Shailendra Bhojak) (PTI02_04_2021_000111B)
2021ലെ എയ്റോ ഇന്ത്യ ഷോയിൽ തേജസ് യുദ്ധവിമാനം പറന്നപ്പോൾ. ബെംഗളൂരുവിലെ യെഹലങ്ക എയർ ബേസിൽനിന്നുള്ള ചിത്രം. (PTI Photo/Shailendra Bhojak)
Tejas aircraft (PTI Photo/Atul Yadav)
88ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഫുൾ ഡ്രസ് റിഹേർസലിനിടെ തേജസ് യുദ്ധവിമാനം. ഗാസിയാബാദിലെ ഹിൻ‍ഡൻ വ്യോമ താവളത്തിൽനിന്ന് 2020 ഒക്ടോബർ 6ലെ ചിത്രം. (PTI Photo/Atul Yadav)
Tejas Aircraft | (PTI Photo by Shailendra Bhojak)
തേജസ് യുദ്ധവിമാനം 2013 ഫെബ്രുവരി 12ലെ ചിത്രം. (PTI Photo by Shailendra Bhojak)
Tejas Aircraft (PTI Photo/Shailendra Bhojak)
2019ലെ എയ്റോ ഇന്ത്യ ഷോയിൽ തേജസ് യുദ്ധവിമാനം പറന്നപ്പോൾ. ബെംഗളൂരുവിലെ യെഹലങ്ക എയർ ബേസിൽനിന്നുള്ള ചിത്രം. (PTI Photo/Shailendra Bhojak)

English Summary: Made-in-India Tejas for Malaysian Air Force? India emerges as a top contender for fighter jet order - See Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS