ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കു പുറപ്പെട്ടതായി വിവരം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനിടെയാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

നാഗ്പൂരിലെ ഫഡ്നാവിസിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ശിവസേന ഭവനിലും മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില ചർച്ച ചെയ്യുന്നതിനായി മുംബൈ പൊലീസ് കമ്മിഷനർ സഞ്ജയ് പാണ്ഡെ മുഖ്യമന്ത്രിയെ കണ്ടു.

ശിവസേനയുമായി എംഎൽഎമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ ശിവസേന പ്രവർത്തകർ അക്രമത്തിനു മുതിരാൻ സാധ്യതയുണ്ടെന്നാണു പൊലീസ് റിപ്പോർട്ട്. അതേസമയം അസന്തുഷ്ടരായ കുറച്ച് ശിവസേന എംഎൽഎമാർ മറ്റൊരു സംസ്ഥാനത്തേക്കു പോയതു മാത്രമാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. എംഎൽഎമാരെ ശിവസേന തിരികെയെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി.

English Summary: Devendra Fadnavis to meet Amit Shah at Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com