ADVERTISEMENT

ന്യൂഡൽഹി∙ സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കാൻ കേരള സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

വേഗമേറിയ റെയിൽ ഗതാഗതം അനിവാര്യമാണെന്ന കാര്യം അശ്വിനി വൈഷ്ണവും പങ്കുവെച്ചു. സിൽവർ ലൈൻ വിഷയത്തിൽ ഡിപിആർ അപര്യാപ്തതകൾ സംബന്ധിച്ച കത്തിടപാടുകൾ നടക്കുകയാണെന്നും സംയുക്തമായി മാധ്യമങ്ങളെ കണ്ട മന്ത്രിമാർ വിശദീകരിച്ചു. നേമം റെയിൽവേ ടെർമിനൽ പദ്ധതിയടക്കമുള്ള കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച വിഷയങ്ങൾ വി.മുരളീധരൻ കേന്ദ്രമന്ത്രിയെ അറിയിച്ചു.

English Summary: Railway development, V Muraleedharan meeting with railway minister Ashwini Vaishnaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com