ഗുവാഹത്തിയിൽ വിമതരുടെ ഹോട്ടലിനു മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ – വിഡിയോ

trinamool-protest-guwahati-hotel-1
ശിവസേന വിമതർ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിനു പുറത്ത് പ്രതിഷേധിക്കുന്ന തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ഗുവാഹത്തി∙ മഹാരാഷ്ട്രയിൽ നിന്നെത്തിയ ശിവസേന വിമതർ താമസിക്കുന്ന ഗുവാഹത്തിയിലെ ‘റാഡിസൺ ബ്ലൂ’ ഹോട്ടലിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തൃണമൂൽ കോൺഗ്രസിന്റെ അസം അധ്യക്ഷൻ റിപുൺ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാൻ അസമിലെ ഭരണകക്ഷിയായ ബിജെപി സഹായിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിക്കിടെ അസം സർക്കാർ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബ്രഹ്മപുത്ര, ബരാക് നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 55 ലക്ഷത്തിലധികം ആളുകളെ ബാധിച്ചിരുന്നു. മേയ് മുതൽ ഇതുവരെ 89 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്.

മന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചൊവ്വാഴ്ച ഗുജറാത്തിലെ സൂറത്തിലെത്തിയ വിമത സംഘം ബുധനാഴ്ചയാണ് അസമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചത്. 

English Summary: Trinamool Protest At Guwahati Hotel Hosting Sena Rebels, Target Is BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS