ADVERTISEMENT

കൊച്ചി∙ നഗരത്തിൽ ഡെങ്കിപ്പനിയടക്കം കൊതുകുജന്യ രോഗങ്ങള്‍ പടരുമ്പോള്‍ അനക്കമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയില്‍ ഈ മാസം ഇതുവരെ 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതില്‍ പകുതിയിലധികം പേരും കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ജില്ലയില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഡെങ്കിപ്പനി മരണങ്ങളും കോര്‍പറേഷന്‍ പരിധിയിലാണ്.

നഗരസഭ പരിധിയില്‍ ഈഡിസ്, ക്യൂലക്സ് കൊതുകുകള്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 

നഗരസഭയിലെ കൊതുക് നിര്‍മാര്‍ജന സ്ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചുവെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. നിലവില്‍ പുതിയ സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയിൽ നഗരസഭ നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് 25,000 രൂപ വീതം അനുവദിച്ചതായും വിവരാവകാശരേഖയിൽ പറയുന്നു. എന്നാൽ ഈ പ്രവർത്തനം ഇതുവരെ നടപ്പാക്കിയിട്ടില്ല.

English Summary: Widespread of Dengue cases in Kochi Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com