ADVERTISEMENT

കോഴിക്കോട്∙ വൈദ്യുതി പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നപടിയുമായി പൊലീസ്. കെഎസ്ഇബി കരാറുകാരൻ ബേപ്പൂർ സ്വദേശി ആലിക്കോയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകരമായ നരഹത്യയ്ക്ക് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ്, കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. ബേപ്പൂർ കല്ലിങൽ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. പഴയ പോസറ്റ് താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ്, റോഡിലേക്ക് വീഴുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ ബേപ്പൂർ റോഡ് ഉപരോധിച്ചു.

എന്നാല്‍ കെഎസ്ഇബിയുടെ അറിവോടെയല്ല പോസ്റ്റ് നീക്കം ചെയ്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

English Summary: Bike Rider Dies After Electricity Post Fell on his head; Contractor Under Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com