ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി സിപിഎം പരിശോധിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അന്വേഷണ കമ്മിഷൻ വേണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും. പ്രതീക്ഷിച്ച വോട്ടുകള്‍ പാർട്ടിക്കു ലഭിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

എറണാകുളം ജില്ല പാർട്ടിക്കു നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലെ പരാജയത്തെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയായിരുന്നു നടപടി. പാർട്ടി ജാഗ്രതയോടെ ഇടപെട്ടിട്ടും തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകാത്തത് ഗൗരവത്തോടെ കാണണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

നേതാക്കള്‍ വലിയ രീതിയിൽ കേന്ദ്രീകരിച്ചിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താനായില്ല. സ്ഥാനാർഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തിലടക്കം വിവാദമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു. നഗരവൽക്കരണം വലിയ തോതിൽ നടക്കുന്ന ജില്ലയിൽ ഇടത്തരക്കാർക്കും പ്രൊഫഷനലുകൾക്കും ഇടയിൽ സ്വാധീനം ഉറപ്പിക്കാൻ ശക്തമായി പ്രവർത്തിക്കണമെന്നും നേതാക്കൾ നിർദേശിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

English Summary : CPM State secretariat decides to examine Thrikkakara election defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com