ADVERTISEMENT

കണ്ണൂർ∙ തളിപ്പറമ്പിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി മൂന്നരപവന്റെ മാലയുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. ചുഴലി വളക്കൈ സ്വദേശി എം. അബ്ദുൽ ജബ്ബാർ (51) ആണ് അറസ്റ്റിലായത്. കുറുമാത്തൂർ കീരിയാട് തളിയൻ കാർത്ത്യായനി (73)യുടെ മാലയാണ് കവർന്നത്. 

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരുന്നു വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ കാർത്ത്യായനിയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. വൈകിട്ട് കാർത്ത്യായനിയുടെ മകൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശൻ, എസ്ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

English Summary: Man arrested for Chain snatching case in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com