ADVERTISEMENT

പത്തനംതിട്ട∙ പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഒരുസംഘം കയ്യേറ്റം ചെയ്തു. സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം  പൊലീസിൽ സൗമ്യ പരാതി നൽകി. പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു. 

സൗമ്യയുടെ മുടിയിൽ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി.കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.

എൽഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പാർട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാൽ ഇതിനുശഷവും രാജിവയ്ക്കാത്തതിനെ തുടർന്ന എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാൽ കഴിഞ്ഞദിവസം ചർച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. 

ഇതേ തുടർന്ന് ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകൾ തല്ലി തകർത്തിരുന്നു. തുടർന്നാണ് ഇന്ന് സൗമ്യയ്ക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് കോൺഗ്രസിനൊപ്പം ചേർന്നതിനാൽ എൽഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്. 

English Summary : Pathanamthitta Puramattom Panchayat President Attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com