പ്രധാനമന്ത്രിക്കു മാത്രമല്ല, മുഖ്യമന്ത്രിക്കും കത്തയച്ചു; അതിക്രമത്തിനിടെ ശ്രദ്ധനേടി രാഹുലിന്റെ പോസ്റ്റ്

രാഹുൽ ഗാന്ധി. Photo: Twitter@ANI
രാഹുൽ ഗാന്ധി. Photo: Twitter@ANI
SHARE

ന്യൂഡല്‍ഹി ∙ ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെ, ഇതേ വിഷയത്തിൽ പ്രധാനമന്ത്രിക്കു കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടൽ തേടി കത്തയച്ച കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ വിഷയത്തിൽ ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

‘‘ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്കു സാധിക്കും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.’’ – രാഹുൽ കുറിച്ചു. കത്തിന്റെ വിശദാംശങ്ങൾ സഹിതമാണ് പോസ്റ്റ്.

ബഫർസോൺ വിഷയത്തിൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. ഇരച്ചു കയറിയ പ്രവർത്തകർ ഓഫിസ് തല്ലിത്തകർത്തിരുന്നു.

അതിനിടെ, എസ്എഫ്ഐ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫിസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.

English Summary: Eco-Sensitive Zones, Rahul Gandhi sent letter to PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS