ADVERTISEMENT

തിരുവനന്തപുരം ∙ ക്രിമിനലുകളെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ തുടലിട്ട് പൂട്ടണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്രിമിനലുകളുടെ സംഘമാണ് സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും. പ്രകോപിപ്പിച്ച് രക്തസാക്ഷികളെ ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നോര്‍ക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച നടപടിയോടു യോജിക്കാൻ കഴിയില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. സംഭവത്തെ അപലപിക്കുന്നു. ഇത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല. നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. വിയോജിപ്പുകൾ ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്നും യച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു.

Content Highlights: SFI attacked Rahul Gandhi's office, Sitaram Yechury, VD Satheesan reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com