ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയെ അടക്കം മാറ്റി ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഭക്ഷ്യ സിവിൽ സപ്ലൈസ് പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ പ്രിന്‍സിപ്പൽ സെക്രട്ടറി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും അവർ വഹിക്കും. ഡോ.വി.വേണു ഐഎഎസിനെ ആഭ്യന്തര, വിജിലൻസ് അഡീ.ചീഫ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകി.

കാർഷിക ഉൽപ്പാദന കമ്മിഷണർ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക ഉൽപ്പാദന കമ്മിഷണറുടെ അധിക ചുമതലയും നല്‍കി. രാജൻ ഖൊബ്രഗഡെയെ ജലവിഭവവകുപ്പിലാണ് നിയമിച്ചത്. കോസ്റ്റൽ ഷിപ്പിങ്, ഇൻലാൻഡ് നാവിഗേഷൻ, കൃഷി തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.

തദ്ദേശവകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ (അർബൻ) അധികചുമതല നൽകി. കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി. ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ.പ്രശാന്തിനെ എസ്ഇ–എസ്ടി വികസന വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു.

English Summary : State IAS Officers reshuffled, Health Principal Secretary changed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com