പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പാരിഡ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

raimohan-parida-
റായ്‌മോഹൻ പാരിഡ( ചിത്രം∙ ഫെയ്സ്ബുക്)
SHARE

ഭുവനേശ്വർ ∙ പ്രമുഖ ഒഡിയ നടൻ റായ്മോഹൻ പാരിഡ(58)യെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാർ പ്രദേശത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ റായ്മോഹനെ കണ്ടത്. നൂറോളം ഒഡിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും പ്രതിനായക വേഷത്തിലായിരുന്നു. പതിനഞ്ചോളം ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary : Veteran Odia actor Raimohan Parida found dead at home, police begin probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS