‘കുറ്റക്കാർക്കെതിരെ നടപടി’; എസ്എഫ്ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും

മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അക്രമത്തിലേക്കു കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എഫ്ഐ സമരത്തെയും ആക്രമണത്തെയും തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തി. വയനാട്ടിൽ നടന്നത് പാർട്ടി അറിയാത്ത സമരമാണെന്നാണ് സിപിഎം നിലപാട്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തെത്തിയത്.

രാഹുൽഗാന്ധിയുടെ ഓഫിസിനു നേരെ മാർച്ച് നടത്തേണ്ട ഒരു കാര്യവും ഇപ്പോൾ ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വയനാട് എംപിയായ അദ്ദേഹത്തെ ഇഡി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടക്കുയാണ്. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന് എതിരെയുളള സമീപനമാണ് സിപിഎമ്മിന്റേത്. അതുകൊണ്ട് ഈ പ്രതിഷേധത്തിന്റെ ആവശ്യമില്ല. കൂടുതൽ കാര്യങ്ങൾ പരിശോധിച്ചിട്ടു പറയാമെന്ന് ജയരാജൻ പറഞ്ഞു.

English Summary: Will take strong action: Pinarayi Vijayan on Rahul Gandhi's office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS