ADVERTISEMENT

മേപ്പാടി (വയനാട്) ∙ എളമ്പിലേരി പുഴയില്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളില്‍ യുവതി മരിച്ചു. സേലം സ്വദേശി ഡാനിയല്‍ സഹായരാജിന്റെ(35) ഭാര്യ യൂനിസ് നെല്‍സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയല്‍ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.

 

English Summary : Woman drowned  to death in Wayanad

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com