14 വയസ്സുകാരിയെ വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ

child-marriage
ചിത്രം: AFP
SHARE

ഋഷികേശ് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം വിവാഹം ചെയ്യാൻ ശ്രമിച്ചതിന് യുവാവും പെൺകുട്ടിയുടെ അമ്മയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. 14 വയസ്സുകാരിയായ പെൺകുട്ടിയെ 28 വയസ്സുകാരന് വിവാഹം നടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മാനസാ ദേവി ക്ഷേത്രത്തിലാണ് വിവാഹം നടക്കാനിരുന്നത്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്തു വിവാഹം നടത്തിക്കൊടുക്കാൻ ക്ഷേത്ര പൂജാരി വിസമ്മതിച്ചു. എന്നാൽ പെൺകുട്ടിയുടെ കഴുത്തിൽ യുവാവ് നിർബന്ധപൂർവം മാല ചാർത്തി. പെൺകുട്ടിയുമായി കാറിൽ പോകുമ്പോൾ പൊലീസ് സംഘം അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പെൺകുട്ടിയെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.

English Summary: 4 Arrested For Marrying Off Minor Girl To Man Twice Her Age In Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS