ADVERTISEMENT

ന്യൂഡൽഹി ∙ ജിഎസ്‌ടിയോടൊപ്പം ഈടാക്കിയ നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി കേന്ദ്ര സർക്കാർ. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഡംബര വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അധിക ബാധ്യത തുടരും.

രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായി. ഇതേ തുടര്‍ന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ തീരുമാനിച്ചത്. നഷ്ടപരിഹാര സെസ് കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതോടെ സെസ് പിരിവ്  നാലു വര്‍ഷംകൂടി തുടരും.

English Summary: Centre announces extension of GST compensation cess levy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com