കൊച്ചി ∙ സാമ്പത്തിക തട്ടിപ്പു കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പൊലീസുകാരൻ പിടിച്ചെടുക്കുക, ഫോൺ പരിശോധിച്ചപ്പോൾ അതിനുള്ളിൽ പ്രതിയുടെ കാമുകിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും കണ്ടെത്തുക, അതെല്ലാം സ്വന്തം ഫോണിലേക്ക് മാറ്റി പ്രതിയുടെ കാമുകിയെ ബ്ലാക്ക്മെയിൽ ചെയ്യുക... കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ സിവിൽ പൊലീസ് ഓഫിസർ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി അഭിലാഷിന്റെ സസ്പെൻഷനിലേക്കു നയിച്ച ഈ കാര്യങ്ങളെല്ലാം ‘സ്വകാര്യതാ’ പ്രശ്നം ഒരിക്കൽക്കൂടി ചർച്ചകളിലെത്തിക്കുകയാണ്. ‘‘ഈ പൊലീസിന് എന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ എന്താണ് അധികാരം? അത് എന്റെ സ്വകാര്യ സ്വത്തല്ലേ? അതിനുള്ളിലോ അതുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലൗഡ് സ്റ്റോറേജിലോ ഞാൻ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ വിവരങ്ങളിൽ തൊടാൻ പൊലീസിന് എന്തെങ്കിലും അധികാരമുണ്ടോ? അതെന്റെ സ്വകാര്യതയെ ഹനിക്കുന്നതല്ലേ?’’ നമ്മൾ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്ന ‘സ്വകാര്യത’യാണ് ഇവിടെ പ്രശ്നവിഷയം. അപ്പോൾ ഒരു മറുചോദ്യം: ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരനായ ഒരു വ്യക്തിക്കു ഭരണഘടന ഉറപ്പുതരുന്ന വ്യക്തി സ്വകാര്യത, നിയമത്തിന്റെ പിൻബലത്തോടെ അനുഭവിക്കാൻ കഴിയുന്നത് എപ്പോൾ വരെയാണ്?
Premium
പ്രതിയുടെ ഫോണിലെ കാമുകിയുടെ നഗ്നചിത്രം മോഷ്ടിക്കാമോ പൊലീസിന്; അപ്പോൾ സ്വകാര്യത?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.