വീണാ ജോർജിനുനേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

veena-george-black-flag-25
രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലി തകർത്ത കേസിൽ മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് ഉൾപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ പത്തനംതിട്ട അങ്ങാടിക്കലിൽ വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോൾ. ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

പത്തനംതിട്ട∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച്, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നേരെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. കൊടുമണ്‍ അങ്കാടിക്കലില്‍ മന്ത്രിയുടെ വസതിക്ക് സമീപത്തായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കെ.ആർ.അവിഷിത്ത് മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ, മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, കെ.ആർ.അവിഷിത്തിനെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽനിന്ന് നീക്കി ഇന്ന് ഉത്തരവിറങ്ങി. ഈ മാസം 15–ാം തീയതി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്നാണ് ഉത്തരവിലുള്ളത്. 

English Summary: Rahul Gandhi office attack: Black Flag Protest against Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS