ADVERTISEMENT

കൽപ്പറ്റ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കൾ പൊലീസിനോടു പറഞ്ഞു. 

ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ലെന്നും കോൺഗ്രസ് നേതാവ് ഐ.സി.ബാലകൃഷ്ണൻ പ്രതികരിച്ചു. ഇന്നലെ പൊലീസ് സംരക്ഷണം ലഭിച്ചത് ക്രിമിനലുകൾക്കാണെന്ന് ടി.സിദ്ദിഖ് എംഎൽഎയും പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫിസ് ഗേറ്റിനു പുറത്തേക്കു മാറി. 

അതിനിടെ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ ആറ് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 19 എസ്െഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇവരെ മാനന്തവാടി ജില്ലാ ജയിലിലേക്കും വൈത്തിരി സബ് ജയിലിലേക്കും മാറ്റും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 

English Summary : Rahul Gandhi office attack : Clash between Police and Congress Leaders in Wayanad DCC office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com