തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അക്രമം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന എസ്എഫ്ഐ കെ.ആർ.അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിൽനിന്ന് നീക്കി ഉത്തരവിറങ്ങി. ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണവകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവിലുണ്ട്.
വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നായിരുന്നു മന്ത്രി രാവിലെ പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പിനു കത്തയച്ചിരുന്നു. 24നാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെ ആക്രമം നടന്നത്. ഓഫിസ് ആക്രമിച്ച സംഭവം വിവാദമായതോടെയാണ് വേഗത്തിൽ ഉത്തരവിറക്കിയത്.
English Summary: Rahul Gandhi Office Attack: Minister Veena George's Staff Terminated