ADVERTISEMENT

കൊച്ചി∙ സ്കൂൾ വിദ്യാർഥിനികളെ ശുചിമുറിയിൽ കയറി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്. ചെങ്ങമനാട് കഴിഞ്ഞ 20നാണു സംഭവം. കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിച്ചിരുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

English Summary: Rape attempt; 35 year old man arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com