ADVERTISEMENT

കോഴിക്കോട്∙ ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ്‌ അപകടം. വീടിനകത്ത് ഉറങ്ങുകയായിരുന്നവർ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വീട്ടുടമ സുരേന്ദ്രൻ ബഹ്റൈനിലാണ്.

English Summary: Refrigerator explosion in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com