2015 ഓഗസ്റ്റില്‍ ഇറങ്ങിയ തെഹല്‍ക മാഗസിന്റെ കവര്‍ചിത്രം Who is the biggest terrorist? എന്ന ചോദ്യത്തോടെയായിരുന്നു. അതില്‍ നാലുപേരുടെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1. യാക്കൂബ് മേമന്, 2. ദാവൂദ് ഇബ്രാഹിം, 3. ഭിന്ദ്രൻവാല, 4. ബാല്‍ താക്കറെ. മുംബൈയില്‍ പല ആക്രമണങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ബാല്‍ താക്കറെയാണെന്ന വിലയിരുത്തലിലാണ് തെഹല്‍ക താക്കറെയുടെ ചിതം ഉള്‍പ്പെടുത്തിയത്. അതു പ്രസിദ്ധീകരിച്ചതിനു പിന്നാലെ ശിവസേനക്കാര്‍ തെഹല്‍കയുടെ ഓഫിസ് ആക്രമിച്ചതുള്‍പ്പെടെ പല പ്രതിഷേധങ്ങളുമുണ്ടായി. ജനാധിപത്യത്തേക്കാള്‍ കൈക്കരുത്തില്‍ വിശ്വസിച്ച ആളാണ് ബാല്‍ താക്കറെ. രൂപീകരിക്കപ്പെട്ടതു മുതല്‍ പലയിടത്തും അവർ കൈക്കരുത്ത് തെളിയിക്കുകയും ചെയ്തു. തദ്ദേശീയ വാദമായിരുന്ന ബാൽ താക്കറെ വളര്‍ത്തിയ ശിവസേനയുടെ മുഖമുദ്ര. ബാൽ താക്കറെയുടെ മകന് ഉദ്ധവ് താക്കറെ അധ്യക്ഷനാകുകയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെ അധികാരത്തിലേറുകയും ചെയ്തതോടെ ശിവസേന അടിസ്ഥാന ആശയങ്ങളില്‍നിന്നു വ്യതിചലിച്ചു എന്ന ആരോപണം രൂക്ഷമാണ്. അടുത്ത കാലത്തിറങ്ങിയ ഒരു കാര്‍ട്ടൂണില്‍, ബാൽ താക്കറെ പിടിച്ചുനില്‍ക്കുന്ന ശിവസേനയുടെ കൊടിയില്‍ സേനയുടെ ചിഹ്നമായ കടുവയുടെയും ഉദ്ധവിന്റെ കയ്യിലെ കൊടിയില്‍ ഒരു പൂച്ചയുടെയും ചിത്രമാണുള്ളത്. ബാൽ താക്കറെയുടെ ആശയങ്ങളിൽനിന്ന് ഉദ്ധവ് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഏക്നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാരും ഇപ്പോൾ സേനാ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതും റിസോര്‍ട്ട് രാഷ്ട്രീയത്തിനു ചരടുവലിച്ചതും.
Premium
ബാലാസാഹെബിന്റെ കടുവ വളര്‍ന്ന് ‘പൂച്ചക്കുട്ടിയായി’; വീണ്ടും തെരുവിലിറങ്ങുമോ ശിവസേന?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.