ADVERTISEMENT

കല്‍പറ്റ ∙ വയനാട്ടില്‍ സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിനു ശേഷം സിപിഎം ഗൂഢാലോചനയെത്തുടര്‍ന്നാണു രാഹുല്‍‍ ഗാന്ധി എംപിയുടെ ഓഫിസില്‍ അക്രമമുണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘപരിവാറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് സിപിഎം സ്വർണക്കടത്തു കേസിൽനിന്ന് രക്ഷപ്പെടാൻ ഗാന്ധിഘാതകരെ സന്തോഷിപ്പിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആരോഗ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫംഗമാണ്. വയനാട്ടില്‍നിന്നു രാഹുല്‍ ഗാന്ധിയെ തുരത്തണമെന്ന നരേന്ദ്ര മോദിയുടെ അജന്‍ഡയ്ക്കു കുട പിടിക്കുകയാണു സിപിഎം നേതൃത്വം ചെയ്തത്. ഓഫിസിൽ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും തകർത്തു. 

പയ്യന്നൂരിലും ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. ഒരാളെ പോലും അറസ്റ്റു ചെയ്യാനോ സംഭവത്തെ അപലപിക്കാനോ സർക്കാർ ഇതുവരെ തയാറായിട്ടില്ല. സംഘപരിവാർ സംഘടനകൾ ഗാന്ധി ചിത്രത്തിനു മേൽ നിറയൊഴിക്കുന്നത് പോലെയാണ് സിപിഎമ്മും പെരുമാറുന്നത്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത ഗാന്ധി നിന്ദയാണ് സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത്. ഗാന്ധിഘാതകരെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുകയാണ് സിപിഎം ലക്ഷ്യം. 

ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. കാര്യങ്ങൾ എല്ലാം തീർന്നില്ലേ ഇനി കുട്ടികളെ വിട്ടേക്കൂ എന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയോടു പറഞ്ഞത്. മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് പ്രകടനമായി എത്തിയവരെ പൊലീസ് തടയാതിരുന്നത്. ഞങ്ങളുടെ പ്രവർത്തകരെയും ഓഫിസുകളെയും സംരക്ഷിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്. ആത്മസംയമനത്തിന്റെയും നിയന്ത്രണത്തിന്റെയും അവസാനഘട്ടത്തിൽ നിൽക്കുകയാണ്.  നേതാക്കളെ പോലും പ്രകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary : VD Satheesan against CPM in Rahul Gandhi office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com