കോട്ടയം ∙ ദേശീയപാത 183ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്ക് തെന്നി ബസിനടിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓവർടേക്ക് ചെയ്യുമ്പോൾ ഓട്ടോ തട്ടിയതാണ് ബസിനടിയിലേക്ക് വീഴാൻ കാരണമായതെന്നും ദൃക്‌സാക്ഷികൾ കൂട്ടിച്ചേർത്തു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary: Youth killed in bike accident near Mundakkayam