വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

assam-cm
ചിത്രം: ട്വിറ്റർ സ്ക്രീൻഗ്രാബ്
SHARE

ഗുവാഹത്തി ∙ അസമിൽ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിവാദ്യം ചെയ്യാൻ വെള്ളം നീന്തിക്കയറി സിൽചാറിലെ യുവാവ്. ഗേറ്റിൽ പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടന്ന യുവാവ് മുഖ്യമന്ത്രിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന വിഡിയോ വൈറലാണ്.

ദുരിതാശ്വാസ പ്രവർത്തകരുടെ സഹായത്തോടെ ബോട്ടിന് അരികിലെത്തിയ യുവാവ് അസമീസ് പരമ്പരാഗത വസ്ത്രമായ ഗമൂസ മുഖ്യമന്ത്രിക്ക് നൽകി. ഗമൂസ സ്വീകരിച്ച മുഖ്യമന്ത്രി ഇനി സിൽചാർ സന്ദർശിക്കുമ്പോൾ യുവാവിന്റെ വീട് സന്ദർശിക്കാമെന്നും വീട്ടിൽ നിന്ന് ചായ കുടിക്കാമെന്നും വാഗ്ദാനം ചെയ്‌തു.

അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 121 പേരാണ് മരണപ്പെട്ടത്. 25 ജില്ലകളിൽ 25 ലക്ഷം ആളുകൾ ദുരിതക്കെടുതിയിലാണ്. സിൽചാറിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്.  

English Summary: Assam Man Wades Through Waist-Deep Water To Greet Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA