ജിഷ്ണുവിനെ തോട്ടിൽ മുക്കി, വീണ്ടും മർദിച്ചു; ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

balussery-jishnu-attack
ജിഷ്ണുവിനെ ആക്രമിക്കുന്ന വിഡിയോ ദൃശ്യത്തിൽനിന്ന്
SHARE

കോഴിക്കോട്∙ ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ മര്‍ദനത്തിനു ശേഷം തോട്ടില്‍ മുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തോട്ടില്‍ മുക്കിയതിനുശേഷം വീണ്ടും മര്‍ദനത്തിന് ഇരയാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ചത്. എസ്ഡിപിഐ സംഘമാണ് പരസ്യ വിചാരണ നടത്തി വധിക്കാനുള്ള ശ്രമം നടത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.

സംഭവത്തിൽ ആറു പേര്‍ റിമാന്‍ഡിലാണ്. മുഹമ്മദ് സാലി രായ്യത്ത് കുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയിൽ, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി, കുരുടമ്പത്ത് സുബൈർ എന്നിവരാണ്  അറസ്റ്റിലായത്. 29 പ്രതികളാണ് കേസിലുള്ളത്. 

English Summary : More Visuals of Balussery mob attack out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS