വാരാണസി∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ വാരാണസിയിൽ അടിയന്തരമായി നിലത്തിറക്കി. പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. വാരാണസിയിൽനിന്ന് ലക്നൗവിലേക്കു പോകുമ്പോഴായിരുന്നു സംഭവം.
പിന്നീട് റോഡ് മാർഗം ബബാത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് വിമാനത്തിൽ ലക്നൗവിലേക്കു തിരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ തിരിച്ചിറക്കാൻ തീരുമാനിച്ചതെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Chopper of Yogi Adityanath makes emergency landing in Varanasi