ADVERTISEMENT

ന്യൂഡൽഹി ∙ സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനെ അറസ്റ്റു ചെയ്തതിനെ അപലപിച്ച് യുഎൻ ഉദ്യോഗസ്ഥ. ‘മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഒരു കുറ്റമല്ല. വിരോധത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്റ്റ.’- യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻഡേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥ മേരി ലോലർ പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യാജ വിവരങ്ങൾ കോടതിയിലും പ്രത്യേക അന്വേഷണ സംഘത്തലവനു മുന്നിലും നൽകിയെന്നാരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി.ശ്രീകുമാർ, ടീസ്‌റ്റ സെതൽവാദ് എന്നിവർക്കെതിരെ അഹമ്മദാബാദ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 

‘ടീസ്‌റ്റയ്ക്കെതിരെ കോടതിവിധി വളരെ ശ്രദ്ധയോടെ വായിച്ചു. പൊലീസിന് തെറ്റായ വിവരം കൊടുത്തുവെന്നതാണ് ടീസ്‌റ്റയ്ക്കെതിരായ ആരോപണം.’- മേരി കൂട്ടിച്ചേർത്തു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാരോപിച്ച് ടീസ്റ്റ മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

English Summary: "Defending Rights Not Crime": UN Official On Activist Teesta Setalvad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com