ADVERTISEMENT

കോട്ടയം ∙ കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിചിത്രത്തിൽ തൊടുക പോലുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ ഗാന്ധി ചിത്രം തകർത്തതു സംബന്ധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.

ഗാന്ധിജിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.

കോട്ടയം നഗരത്തിൽ നടന്ന സംഭവങ്ങളിൽ ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അക്രമത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാക്കൾക്ക് എതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തത്. ശനിയാഴ്ച കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. ബാരിക്കേഡ് ശരിയായി കെട്ടാത്തതിനാൽ അത് മറിഞ്ഞ് വീണാണ് പരുക്കു പറ്റിയത്. ഇതിന്റെ പേരിൽ പൊലീസ് കോൺഗ്രസ് നേതാക്കളെ അക്രമിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം എന്നും സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ചൂണ്ടിക്കാട്ടുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസുകാരുടെ ആവശ്യം. ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Oommen chandy reacts over Kodiyeri press meet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com