കൽപറ്റ∙ ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന്‍ സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞദിവസം നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. അപ്പോൾ സ്മിബിൻ പൊലീസിനെതിരെ തിരിയുകയും ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു കണ്ടെത്തൽ.
ഔദ്യോഗിക ജോലി നിർവ്വഹിക്കാതെ പ്രതിഷേധക്കാർക്കൊപ്പം ചേർന്ന അക്രമത്തിൽ പങ്കെടുത്തതിനാണ് നടപടി. ഇതു സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
English Summary: Suspension for Gunman of T Siddique MLA